മൂന്നാർ: മൂന്നാറിൽ ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വളയം ചന്ദനാടിപൊയിൽ നാരായണന്റെ മകൻ സി.എച്ച്.സിജു (33) ആണ് മരിച്ചത്.
ദേവികുളം ലാർഡ് ബ്രൂക് ബംഗ്ലാവിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടയിലാണ് സംഭവം നടന്നത്. മൂന്നാർ അമ്പലം റോഡിലെ തിരുമേനി കൾചറൽ സെന്റർ ജീവനക്കാരനാണ്.