മലപ്പുറം: ഐഡിയൽ റിലീഫ് വിങ് (ഐആര്‍ഡബ്ല്യു) സന്നദ്ധ വളണ്ടിയർമാർ മലപ്പുറം താമരക്കുഴിയിലെ വെള്ളം വറ്റിയ രണ്ടു കിണറുകൾ ശുചീകരിച്ച് ആഴം കൂട്ടി ഉപയോഗയോഗ്യമാക്കി. വിവിധ സേവന പ്രവർത്തനങ്ങളിലടക്കം പരിശീലനം നേടിയ വളണ്ടിയർമാർ രണ്ടു ദിവസങ്ങളിലായി സൗജന്യ സേവനം ആയിട്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

സേവനത്തിൽ ഫസലുല്ല മൊറയൂർ, ഹാരിസ് മക്കരപറമ്പ്, നഈം പൂക്കോട്ടൂർ, നൗഫൽ കൂട്ടിലങ്ങാടി, അസ്ഗറലി മങ്ങാട്ടുപുലം, മഹ്ബൂബുറഹ്മാൻ പൂക്കോട്ടൂർ, പിപി മുഹമ്മദ് മലപ്പുറം തുടങ്ങിയ വളണ്ടിയർമാർ പങ്കെടുത്തു. ഗ്രൂപ്പ് ലീഡർ അബ്ദുല്ലത്തീഫ് കൂട്ടിലങ്ങാടി നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *