മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ. 2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന  കൊടും യാതനകളും അവഗണനകളും മനസ്സിലാക്കി പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട്  2020 ൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. 
2021 ൽ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ 8 ജില്ലകളിൽ  നിലവിൽ പ്രവർത്തനം നടത്തുന്നു. മറ്റു ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങൾ  നടന്നുവരുന്നു. അതോടൊപ്പം പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിൽ നിന്നും നാട്ടിലെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മാറ്റിയെടുക്കാം എന്ന വിശ്വാസത്തിൽ ഈ പവിഴ ദീപിൽ വന്ന് ജോലി ചെയ്യുന്ന കുറച്ചു പ്രവാസി മലയാളികൾ മനാമ MCMA ഹാളിൽ ഒത്തുകൂടി പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകി. തുടർന്നുളള പ്രവർത്തനത്തിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടിവ് കമ്മറ്റി നിലവിൽ വരുകയും ചെയ്തു.
ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഈ സംഘടനയിൽ അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ: മുഹമ്മദ് ഈറയ്ക്കൽ –  +973 3726 3354

By admin

Leave a Reply

Your email address will not be published. Required fields are marked *