കോഴിക്കോട്: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമര്‍പ്പിക്കാം.
admission.uoc.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസ് എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്ക് 195 രൂപയും മറ്റുള്ളവര്‍ക്ക് 470 രൂപയുമാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതില്‍ 35 സര്‍ക്കാര്‍ കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍, സര്‍വകലാശാലയുടെ 10 സ്വാശ്രയ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ബി.എ, ബി.എസ്.സി, ബി.കോം, ബി.വോക് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0494 2407016 എന്ന നമ്പറില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *