ബെംഗളൂരു: നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍.ആര്‍സിബി ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 201 റണ്‍സെടുത്താല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ 10 റണ്‍സ് അകലെ കാലിടറി.
37 പന്തില്‍ 61 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര, പുറത്താകാതെ 20 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 13 പന്തില്‍ 25 റണ്‍സെടുത്ത എംഎസ് ധോണി, 22 പന്തില്‍ 33 റണ്‍സെടുത്ത അജിങ്ക്യ രഹാനെ എന്നിവര്‍ ചെന്നൈയ്ക്കായി പൊരുതി. ആര്‍സിബിക്കു വേണ്ടി യാഷ് ദയാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ബാറ്റര്‍മാരെല്ലാം തിളങ്ങിയതാണ് ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ആര്‍സിബിക്ക് ഗുണകരമായത്. ചെറിയ സ്‌കോറില്‍ പുറത്തായവര്‍ പോലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശി. 39 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
വിരാട് കോഹ്ലി-29 പന്തില്‍ 47, രജത് പടിദാര്‍-23 പന്തില്‍-41, കാമറൂണ്‍ ഗ്രീന്‍-പുറത്താകാതെ 17 പന്തില്‍ 38, ദിനേശ് കാര്‍ത്തിക്-ആറു പന്തില്‍ 14, ഗ്ലെന്‍ മാക്‌സ്വെല്‍-അഞ്ച് പന്തില്‍ 16 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

By admin

Leave a Reply

Your email address will not be published. Required fields are marked *