ബെംഗളൂരു: നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സിഎസ്‌കെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പകര്‍ത്തി ആര്‍സിബി അടിച്ചെടുത്തത് 218 റണ്‍സ്.
സിഎസ്‌കെയ്ക്ക് മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ പോലും 201 റണ്‍സ് എടുക്കാനായാല്‍ പ്ലേ ഓഫിലെത്താം. സിഎസ്‌കെയെ 201 റണ്‍സില്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ ആര്‍സിബിക്കും. നിലവില്‍ ഇരുടീമുകളും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. സിഎസ്‌കെയ്ക്ക് പതിനാലും ആര്‍സിബിക്ക് പന്ത്രണ്ടും പോയിന്റാണുള്ളത്. മികച്ച റണ്‍റേറ്റും സിഎസ്‌കെയ്ക്ക് അനുകൂലഘടകമാണ്.
ബാറ്റര്‍മാരെല്ലാം തിളങ്ങിയതാണ് ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ആര്‍സിബിക്ക് ഗുണകരമായത്. ചെറിയ സ്‌കോറില്‍ പുറത്തായവര്‍ പോലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശി. 39 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
വിരാട് കോഹ്ലി-29 പന്തില്‍ 47, രജത് പടിദാര്‍-23 പന്തില്‍-41, കാമറൂണ്‍ ഗ്രീന്‍-പുറത്താകാതെ 17 പന്തില്‍ 38, ദിനേശ് കാര്‍ത്തിക്-ആറു പന്തില്‍ 14, ഗ്ലെന്‍ മാക്‌സ്വെല്‍-അഞ്ച് പന്തില്‍ 16 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.