ഇൻസ്റ്റാഗ്രാമിൽ നമുക്ക്  വരുന്ന മെസ്സേജുകൾ നമ്മൾ കണ്ടോ ഇല്ലേ എന്ന് അയക്കുന്നവർക്ക് അറിയാൻ കഴിയും. നമ്മൾ മെസ്സേജ് കണ്ടാൽ മെസ്സേജിന് താഴെയായി ‘സീൻ’ എന്ന് ഇൻസ്റ്റാഗ്രാം എഴുതിക്കാണിക്കാറുണ്ട്. എന്നാൽ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ നിങ്ങളുടെ ഡിഎമ്മിൽ ഏതെങ്കിലും സ്കാം മെസ്സേജുകൾ വരികയോ ചെയ്താൽ അത് നിങ്ങൾക്ക് അവർ അറിയാതെ തന്നെ കാണാൻ ചില വഴികളുണ്ട്.
ഡി എമുകളെല്ലാം ലോഡ് ആയ ശേഷം മൊബൈൽ ഡാറ്റയും വൈഫൈയും ഓഫ് ആക്കി ആ ഡി എം ഓപ്പൺ ചെയ്താൽ അയക്കുന്നവർക്ക് ‘സീൻ’ എന്ന് കാണിക്കില്ല. എന്നാൽ പിന്നീട് നെറ്റ് ഓൺ ആക്കുന്ന സമയത്ത് അത് അറിയാൻ സാധിക്കും. ഇതൊരു താത്കാലിക വഴി മാത്രമാണ്. മറ്റൊരു വഴി റീഡ് റെസീപ്റ്റ് ഓഫ് ആക്കി ഇടുക എന്നതാണ്. ചാറ്റ് തുറന്ന് പ്രൊഫൈലിൽ പോയ ശേഷം പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിൽ നിങ്ങൾക്ക് റീഡ് റെസീപ്റ്റ് ഓഫ് ആക്കുക എന്ന ഓപ്ഷൻ കാണാം.
മറ്റൊരു മാർഗം മെസ്സേജ് അയക്കുന്നയാളെ റെസ്ട്രിക്ട് ചെയ്യുക എന്നതാണ്. ഈ ഫീച്ചർ അയക്കുന്നയാൾ അറിയാതെ ഡി എം വായിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ്. ഒരാളെ നമ്മൾ ഇൻസ്റ്റാഗ്രാമിൽ റെസ്റ്റിറക്ട് ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ അയാൾക്ക് നമ്മൾ മെസ്സേജ് കണ്ടിട്ടുണ്ടെങ്കിലും ‘സീൻ’ എന്ന് കാണിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed