കോഴിക്കോട്‌: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ രാഹുലിനായി പുറപ്പെടുവിച്ചിരുന്ന ബ്ലൂ കോളര്‍ നോട്ടിസ് പൊലീസ് പിന്‍വലിച്ചു. ലുക്ക് ഒട്ട് നോട്ടിസ് പുറത്തിറക്കി. ഗാര്‍ഹിക പീഡനത്തില്‍ പങ്കുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാഹുലിന്‍റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. 
താന്‍ രാജ്യം വിട്ടതായി വ്യക്തമാക്കി രാഹുലിന്‍റെ വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വധുവിന്‍റെ വീട്ടുകാരുടെ ഭീഷണി ഭയന്നാണ് രാജ്യം വിടുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകള്‍ക്ക്  രാഹുല്‍ അയച്ച വിഡിയോയില്‍ വ്യക്തമാക്കിയിരുന്നത്.
രാഹുലിന്‍റെ മൊബൈല്‍ ഫോണ്‍ ബെംഗളൂരുവില്‍ വച്ചാണ് അവസാനമായി പ്രവര്‍ത്തിച്ചത്. പിന്നീട് ഇത് സ്വിച്ച്ഓഫ് ആയി. എന്നാല്‍ മകന്‍ രാജ്യം വിട്ടിട്ടില്ലെന്നും നിലവിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥലത്ത് നിന്നും മാറി നില്‍ക്കുകയാണ് എന്നുമായിരുന്നു രാഹുലിന്‍റെ അമ്മ ഉഷാകുമാരിയുടെ വാദം.

By admin

Leave a Reply

Your email address will not be published. Required fields are marked *