മെറൂണ്‍ ബോഡികോണ്‍ ഗൗണില്‍ കിടിലന്‍ ക്ലാസി ലുക്കില്‍ ആലിയ ഭട്ട്; ചിത്രങ്ങള്‍

ബോളിവുഡിന്‍റെ പ്രിയ നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരുണ്ട്. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗൂച്ചിയുടെ ഫാഷൻ ഷോയില്‍ പങ്കെടുത്ത ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗൂച്ചിയുടെ ആദ്യ ഇന്ത്യന്‍ ആഗോള അംബാസിഡര്‍ കൂടിയാണ് ആലിയ. 

മെറൂണ്‍ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ കിടിലന്‍ ക്ലാസി ലുക്കിലാണ് ആലിയ. ആലിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ആണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത.  മിനിമല്‍ മേക്കപ്പിലും പോണടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും ക്ലാസി ലുക്കിലാണ് ആലിയ. ഗൂചിയുടെ ബാഗും ആലിയയുടെ കൈയില്‍ ഉണ്ട്. 

 

അതേസമയം അടുത്തിടെ ഗൂച്ചിയുടെ ലെതര്‍ ബാഗുമായി പൊതുചടങ്ങിനെത്തിയ ആലിക്കെതിരെ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരേ സമയം മൃഗ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ആഡംബര ബാഗ് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ആലിയക്കെതിരെ സൈബര്‍ ലോകം ഉയര്‍ത്തിയ വിമര്‍ശനം. ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരേ വനപാലകര്‍ നടത്തുന്ന പോരാട്ടവും പ്രമേയമാക്കിയ പോച്ചര്‍ എന്ന വെബ്‌സീരീസിന്റെ എക്‌സിക്യൂട്ടീവ് നിര്‍മാതാവാണ് ആലിയ. വെബ്‌സീരീസിന്റെ ച്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോകളില്‍ ആലിയ പ്രത്യക്ഷപ്പെടുകയും ആനവേട്ടയ്‌ക്കെതിരേ സംസാരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ മൃഗസംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ബാഗ് ഉപയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. 

Also read: മെറ്റ്ഗാലയിൽ പങ്കെടുക്കാനായില്ലെങ്കിലും ചര്‍ച്ചയായി ഇഷ അംബാനിയുടെ ഗൗണ്‍; അറിയാം പ്രത്യേകതകള്‍

youtubevideo

By admin