മക്കളേ..അമ്മ വന്നൂട്ടോ..; അഭിഷേകിനെ സ്നേഹ ചുംബനം കൊണ്ടുമൂടി അപ്സരയുടെ അമ്മ
ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ആറ് വൈൽഡ് കാർഡുകാരാണ് എത്തിയിരുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ആളായിരുന്നു അഭിഷേക് ശ്രീകുമാർ. ടോക്സിക് ആയിരിക്കുമെന്ന് ആദ്യം വിധി എഴുതിയെങ്കിലും എന്നാൽ ആള് വേറെ ലെവലാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. അടുത്തിടെ തന്റെ മരിച്ചു പോയ അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചിരുന്നു.
ഫാമിലി വീക്കായ ഈ ആഴ്ചയിൽ അഭിഷേകിന്റെ ആളുകൾ വരുന്നതും മറ്റുള്ള വീട്ടുകാർ വരുമ്പോൾ അഭിഷേക് നോക്കി നിൽക്കുന്നതുമായ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറൽ ആണ്. ഇന്ന് അപ്സരയുടെ വീട്ടുകാർ ആയിരുന്നു ബിഗ് ബോസിൽ എത്തിയത്. എല്ലാം മത്സരാർത്ഥികളും നിറഞ്ഞ മനസോടെ ആയിരുന്നു അവരെ സ്വീകരിച്ചത്.
ഇതിനിടയിൽ അഭിഷേകിനെ കെട്ടിപ്പിടിക്കുന്നുണ്ട് അമ്മ. “മക്കളേ..അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട..അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട്”, എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു എന്നത് ഉറപ്പാണ്.