പത്തനംതിട്ട: പമ്പ ചാലക്കയത്ത് ശബരിമല തീർഥാടകര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. അനീഷ്(39), പ്രമോദ്(45), ശിവദത്ത്(12), ശിവനന്ദ(9), സഞ്ജു(20), അനുജിത്ത്(18) എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം ഉള്ളൂരിൽനിന്നെത്തിയവരാണ് ഇവര്‍. കാറിന്റെ വലതുവശത്തെ ടയർപൊട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.15-ഓടെയാണ് അപകടം ഉണ്ടായത്.