സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി – ഡ്രാമ ചിത്രം ‘വിശേഷ’ത്തിലെ ആദ്യ ഗാനം ‘പ്രണയം പൊട്ടിവിടർന്നല്ലോ’ പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂദനൻ തന്നെയാണ് നിർവഹിച്ചത്.
സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടീസർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് മധുസൂദനൻ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘വിശേഷം’. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.

സജിതയുടെയും ഷിജുവിൻ്റെയും മനോഹരമായ പ്രണയമാണ് “പ്രണയം പൊട്ടിവിടർന്നല്ലോ” എന്ന ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സജിതയെ ചിന്നു ചാന്ദ്നി അവതരിപ്പിക്കുമ്പോൾ ഷിജുവായി ആനന്ദ് മധുസൂദനൻ എത്തുന്നു. ഗാനത്തിൻ്റെ അഡീഷണൽ പ്രൊഡക്ഷനും ഗിറ്റാർ ചിട്ടപ്പെടുത്തലും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത് ഷിയാദ് കബീറാണ്. അക്കോസ്റ്റിക് ഗിറ്റാർ ലിബോയ് പ്രേസ്‌ലിയും നാദസ്വരം അഖിൽ മാവേലിക്കരയും തകിൽ അനു വേണുഗോപാലും വായിച്ചിരിക്കുന്നു. അഡീഷണൽ വോക്കൽസ് – അശ്വിൻ വിജയൻ.
സ്‌ട്രിംഗ്സ്: അരിയോസോ ക്വിൻടെറ്റ്, വയലിൻ: ശ്രാവൺ കൃഷ്ണകുമാർ, സുബിൻ കുമാർ, ജോബി ജോസ്, നിബു മാത്യു, അനിൽ ആൻ്റണി ആലുക്കൽ. വയോള: സുബിൻ കുമാർ, ജോബി ജോസ്, ശ്രാവൺ കൃഷ്ണകുമാർ, ചെല്ലോ: ആൽബിൻ ജോസ്. മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, അമൽ സി.അജിത്, സോണി മോഹൻ, ശ്വേത അശോക്, ആവണി മൽഹാർ എന്നിവരാണ് കോറസ് ആലപിച്ചത്. അമൽ മിത്തുവും (എം. ലോഞ്ച്), അശ്വിനുമാണ് (കെ7 സ്റ്റുഡിയോസ്) റെക്കോഡിങ് എൻജിനിയർമാർ.
സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2 ഫിലിംസിൻ്റെ ആദ്യ ചിത്രമായിട്ടാണ് ‘വിശേഷം’ ഒരുങ്ങുന്നത്. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ‘വിശേഷ’ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും ‘വിശേഷ’ത്തിലുണ്ട്.
‘വിശേഷ’ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗറാണ് (കായ്). ചമയം -സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ -ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഹസൻ ഹസരത്ത് എച്ച്, നിശ്ചല ഛായഗ്രഹണം -കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ -ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ട്രെയിലർ എഡിറ്റ് ചെയ്തത് ജോസഫ് ജെയിംസും നെബിൻ സെബാസ്റ്റ്യനും ചേർന്നാണ്.
പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവഹിച്ചത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് -തിങ്ക് മ്യൂസിക്. സ്റ്റെപ്പ്2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഹരീന്ദ്രൻ ഹരികുമാർ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *