കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ താളിക്കാവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. 

സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെസി, അബ്ദുൾ നാസർ ആർപി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടികെ, ഗണേഷ് ബാബു പിവി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ആവേശം വീണു, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനു മുന്നില്‍ ഓപ്പണിംഗില്‍ ആ രണ്ട് ചിത്രങ്ങള്‍ മാത്രം

https://www.youtube.com/watch?v=Ko18SgceYX8

By admin