ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകള്‍. ഐടി എക്‌സിക്യൂട്ടിവ് ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

അസോസിയേറ്റ് കണ്‍സള്‍റ്റന്റ് – 28 ഒഴിവുകള്‍. പ്രായം 22 മുതല്‍ 30 വരെ. 1 വര്‍ഷത്തെ തൊഴില്‍ മുന്‍ പരിചയം വേണം
കണ്‍സള്‍റ്റന്റ് – 21 ഒഴിവുകള്‍, 22 മുതല്‍ 40 വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 4 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം
സീനിയര്‍ കണ്‍സള്‍റ്റന്റ് – 5 ഒഴിവുകള്‍, പ്രായം 22 മുതല്‍ 45 വരെ. 6 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം

യോഗ്യത – ഇലക്ട്രോണിക്‌സ് ബിരുദം(ബിഇ/ബിടെക് അല്ലെങ്കില്‍ ബിസിഎ/ബിഎസ്‌സി) അല്ലെങ്കില്‍ എംസിഎ
അപേക്ഷഫീസ്: 750 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ.ഓണ്‍ലൈനായി മെയ് 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.ippbonline.com/

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed