തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം പുനെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പത്ത് വെസ്റ്റ് നൈല്‍ കേസുകള്‍ ഉറപ്പായതാണ്. മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും വീണാ ജോർജ് അറിയിച്ചു.
എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി. രോഗ്യവ്യാപനം ഉണ്ടായ സ്ഥലങ്ങളിൽ കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്ന് അവർ നിർദേശിച്ചു.
ജൂലൈ മാസത്തില്‍ ഡെങ്കിപ്പനിയും പടരാൻ സാധ്യതയുണ്ട്. ഇതിനാൽ ശുചിത്വത്തിന് ഊന്നല്‍ നല്കി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.