ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്‌സി ശർമ്മ എന്നിവരടങ്ങിയ ബെഞ്ച്, പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. പിന്നാലെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.