കോട്ടയം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ ധാരണ. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കും. സീറ്റാവശ്യം സജീവമായി നിലർത്താനാണ് ശ്രമം.വിലപേശൽ രാഷ്ട്രീയത്തിൽ മുന്നണികളെ വട്ടം കറക്കിയ ചരിത്രമുണ്ട് കേരളാ കോൺഗ്രസ് എമ്മിന്. യു.ഡി.എഫിൻ്റെ ഭാഗമായിരുന്നപ്പോൾ കൃത്യമായി നടപ്പാക്കി വിജയിച്ച രാഷ്ട്രീയ തന്ത്രം വീണ്ടും പയറ്റുകയാണ് പാർട്ടി.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസ് അവകാശവാദം ശക്തമാക്കും. യു.ഡി.എഫ് വിട്ടു വന്നപ്പോൾ രാജ്യസഭ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നൽകണമെന്നും മുന്നണി യോഗത്തിൽ ഉന്നയിക്കും. ഇടതു സർക്കാരിൻ്റെ ഭരണ തുടർച്ചയ്ക്ക് കേരളാ കോൺഗ്രസിൻ്റെ മുന്നണി പ്രവേശം സഹായകരമായെന്നും ചൂണ്ടിക്കാട്ടും.
കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച ചെയ്യേണ്ടന്ന പൊതു അഭിപ്രായമാണ് ഉയർന്നത്. അധിക ലോക്സഭാ സീറ്റെന്ന ആവശ്യം ഇടതു മുന്നണി നിരസിച്ചതിലും കേരളാ കോൺഗ്രസിന് അതൃപ്തിയുണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയ്ക്ക് പാർലമെൻ്ററി സ്ഥാനം ഇല്ലാതെ വന്നാൽ എതിരാളികൾ വിഷയം ആയുധമാക്കുമെന്നതും കേരളാ കോൺഗ്രസിൻ്റെ സമർദത്തിനു കാരണമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *