കൊല്ലം പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്.
പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
പുതുവൈപ്പ് ബീച്ച് അപകടം: ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു; ആകെ മരിച്ചത് 3 പേര്‍
കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-