ഹെൽമെറ്റിന്റെയും ഹെഡ്സെറ്റിന്റെയും പേരിൽ തര്‍ക്കം, പിന്നാലെ യുവാവിന് നടുറോഡിൽ ക്രൂരമര്‍ദ്ദനം; 4 പേർ പിടിയിൽ 

തൃശ്ശൂര്‍ : കൈപ്പമംഗലം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന്‍ (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരും കൗമാരക്കാരായ മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ആരോ വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്.  

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി, ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം; അതീവ ഗുരുതരം

 

 

By admin