കാസര്‍കോട്: ചിറ്റാരിക്കാലില്‍ ഭാര്യക്കും മകനും നേരേ ആസിഡ് ബോള്‍ ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. പി.വി. സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകന്‍ പി.വി. സിദ്ധുനാഥിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ആശ ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം.
ഐസ് ക്രീം ബോളില്‍ ആസിഡ് നിറച്ച് പ്രതി ഭാര്യക്ക് നേരേ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാല്‍ മകന്റെ പുറത്ത് പതിച്ചു. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും ഫോണ്‍ വിളിയെച്ചൊല്ലി ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.