മനാമ: ബഹ്റൈനിൽ കലാകാരൻന്മാരെ വാർത്തെടുക്കുന്നതിൽ ഏറെ മുന്നിട്ട് നിൽക്കുന്ന പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്ട്സ് & കൾച്ചറൽ തിയേറ്റർ ബഹ്റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി ഒരുക്കുന്ന ഭാവലയം 2024″ നൃത്ത സംഗീതോത്സവം മെയ് മാസം 24ന് ബഹ്റൈൻ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന ചെമ്പൈ സംഗീതോത്സവം കാലത്ത് 9 മണിക്ക് പ്രശസ്ത ഗായകൻ പാലക്കാട് ശ്രീറാം ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹ്റൈനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽപരം വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനവും അവതരിപ്പിക്കും.
വൈകീട്ട് 5 മണിക്ക് ശ്രീറാം പാലക്കാട് നേതൃത്വം നൽകുന്ന നിളോൽഝവത്തിൽ ഏറ്റവും മികവാർന്ന മികച്ച രീതിയിലുള്ള പുതുമയുള്ള മ്യൂസിക്കൽ ഫ്യൂഷൻ സംവിധാനമാണ് കാണികൾക്ക് വ്യത്യസ്ഥമായി ഒരുക്കിയിട്ടുള്ളത്.
തുടർന്ന് നിളോത്സവത്തിൻ്റെ മുഖ്യ ആകർഷണമായ “മായിക ” എന്ന കണ്ണഞ്ചിപിക്കുന്ന നൃത്ത ശിൽപമാണ് ഒരുക്കിയിട്ടുള്ളത് അമ്പതിലധികം കലകാരൻന്മാർ മാസങ്ങളോളം തയ്യാറെടുപ്പ് നടത്തി അരങ്ങിലെത്തിക്കുന്ന “മായിക “ആരുടെയും മനം കവരുന്ന രീതിയിലാണ് അവതരിപ്പിക്കുക. സംവിധാനം ചെയ്തിരി ക്കുന്നത് പ്രശസ്ഥനായ ശ്യാം രാമചന്ദ്രനാണ്.
ഏറെ പ്രതീക്ഷയോടെ ബഹ്‌റൈനിലെ കലാസ്വദകർ കാത്തിരിക്കുന്ന സംഗീതവും നൃത്തവും സമജ്ഞസമായി കോർത്തിണക്കുന്ന അപൂർവ കലോത്സവത്തിലേക്ക് ആയ്യായിരത്തോളം കാണികളെയാണ് തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് പാക്ട്ട് പ്രതീക്ഷിക്കുന്നതെന്നും “ഭാവലയം 2024 ” എന്ന പരിപാടി വിപുലമായ രീതിയിലാണ് അരങ്ങിൽ അവതരിപ്പിക്കുക എന്നും സംഘാടകർ സത്യം ഓൺലൈൻ ന്യൂസിനോട് ഇന്ന് നടത്തിയ പ്രസ്സ് മീറ്റിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *