പബ്ലിക് പാര്‍ക്കില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്തെ ഒരു പബ്ലിക് പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തി. അതുവഴിപോയ ആളുകളാണ് വിവരം അധികൃതരെ അറിയിച്ചത്.

ഉടന്‍ തന്നെ സെക്യൂരിറ്റി, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ചത് ഈജിപ്ത് സ്വദേശിയായ പ്രവാസിയാണെന്ന്കണ്ടെത്തി. മരണ കാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറാന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കി.  

Read Also –  പ്രവാസികളേ സന്തോഷവാര്‍ത്ത; വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

 ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ട; നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണശാലയിൽ അൽ അഹമ്മദി അധികൃതർ മിന്നൽ റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ടയാണ് പരിശോധനയിൽ പിടികൂടിയത്. 

നാല് പ്രവാസികളെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് അധികൃതർ പിടികൂടിയത്. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ കണ്ടെടുത്തു. 

അലി സബാഹ് അൽ സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് 6-ൽ പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയുടെ പ്രവർത്തനത്തെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമപരമായ അനുമതി ലഭിച്ച ശേഷമാണ് മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin