കൊച്ചി: മെയ് മാസത്തില്‍ മലയാള സിനിമ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് കൈകാര്യം ചെയ്യുന്നത്.
മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ രചന മിഥുന്‍ മാനുവലാണ്. അതിനാല്‍ തന്നെ അതീവ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എന്ന് പറയാം. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് മമ്മൂട്ടി പുറത്തുവിട്ടത്.
ടര്‍ബോയുടെ ട്രെയിലർ ലോഞ്ച് മെയ് 12ന് നടക്കും. ദുബായിലെ സിലിക്കൺ സെൻട്രൽ മാളിൽ വച്ചായിരിക്കും ചടങ്ങ്. പിന്നാലെ ഇന്ത്യന്‍ സമയം 9 മണിയോടെ ട്രെയിലര്‍ യൂട്യൂബില്‍ എത്തും എന്നാണ് വിവരം.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ‘ടർബോ’ ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്.
നേരത്തെ മമ്മൂട്ടിയുടെയും വൈശാഖിന്റെയും പല സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും ട്രെയിലർ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകർ കമന്‍റ് ചെയ്തിരുന്നു. ആ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് ടര്‍ബോയുടെ മറ്റ് അണിയറ പ്രവർത്തകർ.
‘ഇങ്ങനെയൊക്കെ ചെയ്യാമോ, ആ അംഗിള്‍ മോശല്ലെ’ : പാപ്പരാസിയോട് കയര്‍ത്ത് ജാന്‍വി – വീഡിയോ
‘ആനന്ദേട്ടനും, ജോസേട്ടനും’ സമ്മാനിക്കുമോ മലയാളത്തിന് ആ ചരിത്ര നേട്ടം !