കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. പുതിയ മന്ത്രിസഭയില്‍ രണ്ട് വനിതകളടക്കം 13 മന്ത്രിമാരാണുള്ളത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഉത്തരവ് പ്രാബല്യത്തിൽ വരും.
മന്ത്രിമാരും വകുപ്പുകളും
1-ഫഹദ് യൂസുഫ് സൗദ് അൽ സബാഹ്:: പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി
2-ഷെരീദ അബ്ദുല്ല അൽ മൗഷർജി: ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി
3-ഡോ. ഇമാദ് മുഹമ്മദ് അൽ അത്തിഖി: ഉപപ്രധാനമന്ത്രി, എണ്ണമന്ത്രി
4-അബ്ദുൽറഹ്മാൻ ബ്ദാഹ് അൽ മുതൈരി: വാർത്താ സാംസ്കാരിക മന്ത്രി
5-ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ അവധി: ആരോഗ്യമന്ത്രി
6-ഡോ. അൻവർ അലി അൽ മുദാഫ്: ധനകാര്യ മന്ത്രി, സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രി
7-ഡോ. അദേൽ മുഹമ്മദ് അൽ അദ്വാനി: വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി
8-അബ്ദുല്ല അലി അൽ യഹ്യ: വിദേശകാര്യ മന്ത്രി
9-ഡോ.നൂറ മുഹമ്മദ് അൽ മഷാൻ:പൊതുമരാമത്ത് മന്ത്രി, മുനിസിപ്പൽ കാര്യ മന്ത്രി
10-ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി: നീതിന്യായ മന്ത്രി, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി
11-ഒമർ സൗദ് അൽ ഒമർ: വാണിജ്യ വ്യവസായ മന്ത്രി, വാർത്താവിനിമയ കാര്യ സഹമന്ത്രി
12-ഡോ. മൊഹമ്മദ് അബ്ദുൽ അസീസ് ബുഷെഹ്‌രി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ഭവനകാര്യ സഹമന്ത്രി
13-ഡോ. അംതൽ ഹാദി അൽ ഹുവൈല: സാമൂഹികകാര്യ, തൊഴിൽ, കുടുംബകാര്യം, ബാലകാര്യ, യുവജനകാര്യ സഹമന്ത്രി