തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ മുൻ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ മൂത്ത മകനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.
ബിസിനസ് സ്‌റ്റാൻഡേർഡ്, നെറ്റ്‌വർക് 18, ഫിനാന്‍ഷ്യല്‍ ടൈംസ് മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്‌തിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്.
അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള ( വിദ്യാർഥി, പുണെ), സഹോദരങ്ങൾ: ബൃന്ദ (ഫിനാൻസ് മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), ബിജോയ് (സോഫ്റ്റ്‌വെയർ എൻജിനീയർ, സൗദി).