‘ഇത് മോദിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പ്’; കോൺഗ്രസിന് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്‍റെ പരോക്ഷ പിന്തുണ

ഹൈദരാബാദ്: കോൺഗ്രസിന് പരോക്ഷപിന്തുണയുമായി എ ഐ എം ഐ എം. തെലങ്കാനയിൽ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ അസദുദ്ദീൻ ഒവൈസി ആഹ്വാനം നൽകി. ഇത് കെ സി ആറിന്‍റെ തെരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോൺഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെയുമായിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.

ഒഡിഷ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രിയുടെ ചോദ്യം, സംസ്ഥാനത്തെ ജില്ലകളുടെ പേര് കടലാസ് നോക്കാതെ പറയാൻ കഴിയുമോ?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin