അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ

ഭൂമിയിലെ ഓരോ മനുഷ്യനും ഒന്നിനൊന്ന് വ്യത്യസ്തരാണ്. പലപ്പോഴും ആളുകള്‍ തമ്മില്‍ സാമ്യം കാണുമെങ്കിലും അതിലുമെറെയാണ് അവര്‍ തമ്മുള്ള വ്യത്യസ്തകള്‍. പറഞ്ഞ് വരുന്നത് അമൗ ഹാജിയെ കുറിച്ചാണ്. അദ്ദേഹം ഇറാനിലെ ഒരു സാധാരണക്കാരനായിരുന്നു. 94 -ാം വയസിലും കരുത്തന്‍. ഇറാനിന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ജീവിച്ചിരുന്ന അദ്ദേഹം, ഗ്രാമവാസികള്‍ക്ക് തങ്ങളുടെ പ്രീയപ്പെട്ട ‘അമൗ ഹാജി’യായിരുന്നു.  ചെറുപ്പത്തില്‍ വൈകാരികമായ ഏറെ തിരിച്ചടികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതില്‍ പിന്നെയാണ് അദ്ദേഹം ഏകാന്ത ജീവിതത്തിലേക്ക് കടന്നത്. കാര്യം എന്ത് തന്നെയാലും അദ്ദേഹത്തെ ഗ്രാമവാസികളിലാരും ഒരിക്കല്‍ പോലും കുളിച്ച് കണ്ടിട്ടില്ല. അവരുടെ ഓര്‍മ്മകളിലെല്ലാം അമൗ ഹാജി കുളിക്കാതെ പൊടി പിടിച്ച് നടന്നു. 

ദെജ്ഗാഹ് ഗ്രാമത്തിലെ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കരിപിടിച്ച ഒരു കുടിലിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഭക്ഷണമായി പലപ്പോഴും വാഹനങ്ങള്‍ ഇടിച്ച് ചത്ത മൃഗങ്ങളെ ഉപയോഗിച്ചു. പുകവലിക്കാനായി ഹുക്കയില്‍ മൃഗങ്ങളുടെ ഉണങ്ങിയ വിസർജ്ജനം നിറച്ചു. ഒരേസമയം മൂന്നും നാലും സിഗരറ്റുകള്‍ വലിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍ ദേജ്ഗാഹ് ഗ്രാമത്തിലൂടെ സഞ്ചരിച്ച ഒരു സഞ്ചാരി അമൗ ഹാജിയെ കാണുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘തരിശുഭൂമിയിൽ അദ്ദേഹം അലിഞ്ഞുചേർന്നു’ എന്നും നിശ്ചലമായി ഇരിക്കുമ്പോൾ ‘ഒരു പാറയോട് സാമ്യമുണ്ട്’ എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍. അദ്ദേഹം മലിന ജലമോ തുരുമ്പിച്ച തുരുമ്പിച്ച ഓയിൽ ക്യാനുകളിലെ വെള്ളമോ ദാഹിക്കുമ്പോള്‍ കുടിച്ചു. 

ജീവിച്ചിരിക്കെ, വിരമിച്ച പ്രഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

ബീഹാറില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍; ഒരു മണിക്കൂറിനുള്ളില്‍ പുനര്‍ജന്മം

കുറിപ്പിന് പിന്നാലെ അമൗ ഹാജി ലോക പ്രശസ്തനായി. 60 വർഷത്തിലേറെയായി അദ്ദേഹം വെള്ളവും സോപ്പും ഉപയോഗിച്ച് കുളിച്ചിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ തങ്ങളുടെ ഗ്രാമവാസിയാണെന്നത് പക്ഷേ, ഗ്രാമീണര്‍ക്ക് സഹിച്ചില്ല. അവര്‍  2022 ഒക്ടോബറിൽ 94-ആം വയസ്സിൽ അമൗ ഹാജിയെ കുളിപ്പിക്കാന്‍ തീരുമാനിച്ചു. ആഘോഷമായിട്ടായിരുന്നു ഗ്രാമവാസികള്‍ അദ്ദേഹത്തെ കുളിപ്പിച്ചത്. പക്ഷേ, കുളി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യവാനായിരുന്ന ആ 94 കാരന്‍ മരിച്ചെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ചില പുരുഷന്മാരുടെ ‘വിനോദം’ സ്ത്രീകള്‍ക്ക് ദിവസങ്ങളോളം ‘ട്രോമ’യായിരിക്കും; വൈറലായി യുവതിയുടെ കുറിപ്പ്

By admin