വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
സലാല: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ് മരിച്ചത്.
റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.
പിതാവ്: അലവിക്കുട്ടി. മാതാവ്: ജമീല. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ. കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also – സൗജന്യ വിസയിൽ വമ്പൻ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം
പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
മസ്കറ്റ്: ഒമാനിൽ മലയാളി നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി ഷഫീഖ് (33) ആണ് ഒമാനിലെ അൽഖൂദിൽ മരിച്ചത്.
അൽഖൂദിൽ ടീം ടൈം കോഫി ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.