സാഗ്രെബ്: തീവ്ര വലതുപക്ഷ പാർട്ടിയായ ഹോംലാന്‍ഡ് മൂവ്മെന്‍റിന്‍റെ പിന്തുണയോടെ യൂറോപ്പിലെ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം ക്രൊയേഷ്യയിലും തുടരുന്നു. 
കൺസർവേറ്റീവ് നേതാവായ ആൻഡ്രിജ് പ്ലെങ്കോവിച് മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കും. അദ്ദേഹത്തിന്‍റെ പാർട്ടിയായ ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ (HDZ) കഴിഞ്ഞ മാസം നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. 
ഈ സാഹചര്യത്തിൽ, ഹോംലാന്‍ഡ് മൂവ്മെന്‍റുമായി സഖ്യമുണ്ടാക്കാൻ അവർ നിർബന്ധിതരായി. അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. 151 അംഗ പാർലമെന്‍റിൽ സഖ്യത്തിന് 78 അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *