മുറിയിൽ വളർത്തുനായയെ പൂട്ടിയിട്ടു; വീടിനുള്ളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സംഭവം ദില്ലിയിൽ

ദില്ലി: ദില്ലിയിലെ ജംഗ്‌പുരയിൽ 63 കാരനായ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജനറൽ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോളിൻ്റെ മൃതദേഹമാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. 

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഡോക്ടറുടെ മൃതദേഹം വീട്ടിൽ കണ്ടെത്തുന്നത്. പൊലീസ് കൺട്രോൾ റൂമിൽ എത്തിയ വിവരത്തെ തുടർന്ന് ഒരു സംഘം വീട്ടിലെത്തുകയായിരുന്നു. ജംഗ്പുര സി ബ്ലോക്കിലെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഡോക്ടർ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ കവർച്ച നടന്നതായും എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ മൂന്നോ നാലോ പേർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

നടയൊരുങ്ങി..ഇനി കല്ല്യാണമേളം; രസിപ്പിച്ച് ‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ

കൊല്ലപ്പെട്ട പോളിൻ്റെ ഭാര്യ നീനയും ദില്ലി സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്. ഡോക്ടർ ദമ്പതികളുടെ വളർത്തുനായ്ക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

മെമ്മറി കാര്‍ഡ് എവിടെ? മൊഴികളിൽ വൈരുധ്യം, കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

By admin