മോസ്കോ: മിഖായില്‍ മിഷുസ്ററിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രിയായി നിയമിതനായി. പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് നിയമന ഉത്തരവ് നല്‍കിയത്.
പുടിന്‍ അഞ്ചാമതും പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനോടനുബന്ധിച്ച് റഷ്യയിലെ മന്ത്രിസഭ ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മിഷുസ്ററിനെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തുകയായിരുന്നു. ഇനി അദ്ദേഹം മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കും.