ഡല്‍ഹി: ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുല്‍വീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാന്‍ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങള്‍ക്ക് ചുവട്ടില്‍ പോയി നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *