‘നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു’: മേനക ഗാന്ധി
ദില്ലി : മകൻ വരുൺ ഗാന്ധിക്ക് ബിജെപി ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ അതൃപ്തി പരസ്യമാക്കി മേനക ഗാന്ധി. വരുൺ ഗാന്ധി നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാണ്. കഴിവുള്ളവർ പാർലമെൻറിൽ ഉണ്ടാകേണ്ടതല്ലേയെന്നും മേനക ചോദിച്ചു. റായ്ബറേലിയിൽ വരുൺ മത്സരിക്കുമായിരുന്നുവെന്നത് അഭ്യൂഹം മാത്രമായിരുന്നുവെന്നും മേനക ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ നടത്തിയില്ല. രാമക്ഷേത്രത്തെക്കുറിച്ച് എപ്പോഴും പറയേണ്ടതില്ലെന്നും പ്രാദേശിക വിഷയങ്ങളിലാണ് ഫോക്കസ് ചെയ്യുന്നതെന്നും മേനക വിശദീകരിച്ചു.