വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ മികച്ച സ്രോതസാണ് തേന്‍. അതിനാല്‍ തന്നെ മിതമായ അളവില്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയുണ്ട്. ചൂടുകാലരോഗങ്ങളില്‍ നിന്നും ശരീരത്തെ സംരംക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും തേനിന് കഴിയും. ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.
പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് കൂടിയാണ് തേന്‍. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തേന്‍ ഡയറ്റില്‍ ധൈര്യത്തോടെ ഉള്‍പ്പെടുത്താം.

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തേന്‍. ഇതിനായി ചെറുചൂട് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് ശീലമാക്കും. രാത്രി നല്ല ഉറക്കം ലഭിക്കാനും തേന്‍ കഴിക്കുന്നത് ഗുണം ചെയ്യും.
കൂടാതെ ചര്‍മത്തെ ഈര്‍പ്പമുളളതാക്കി മാറ്റാനും ജലാംശം നിലനിര്‍ത്താനും ഇവ ഗുണം ചെയ്യും അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ ഉപകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *