കെയ്റോ: ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഈജിപ്റ്റില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഹമാസിന്റെയും ഇസ്രായേലിന്റെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ തീരുമാനമാകാതെ മടങ്ങിപ്പോയി.
മധ്യസ്ഥത വഹിച്ച ഈജിപ്റ്റും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തുടക്കത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഹമാസ് ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഇസ്രായേല്‍ നിരാകരിച്ചതോടെയാണ് ചര്‍ച്ച പാളിയത്.
ഹമാസിന്റെ നിലപാട് അനുകൂലമാണെന്നും, ഇനി ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ഇരുപക്ഷവും നിലപാടില്‍ അയവു വരുത്തണ മെന്നാണ് ഈജിപ്റ്റ് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി ആവശ്യപ്പെട്ടത്. ധാരണയിലെത്താന്‍ ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.
മൂന്നുഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ചര്‍ച്ച ചെയ്തിരുന്നത്. വെടിനിര്‍ത്തിയാല്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ ഭീഷണി മുഴക്കിയതോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *