ഡല്‍ഹി: കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്നും, കൊള്ളയും പ്രീതിപ്പെടുത്തലും രാജവംശ രാഷ്ട്രീയവുമാണ് കോൺഗ്രസിൻ്റെ ട്രാക്ക് റെക്കോർഡെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഎഎ, യുസിസി എന്നിവ എതിർക്കുന്നവർക്കും വോട്ട് ജിഹാദ് ആഹ്വാനം ചെയ്യുന്നവർക്കും ജൂൺ നാലിന് പരാജയമായിരിക്കും ഫലമെന്ന് മോദി പറഞ്ഞു. ഹൈദരാബാദ്, മഹബൂബ് നഗർ ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മോദി.
‘ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, ഇതാണ് മോദിയുടെ ട്രാക്ക് റെക്കോർഡ്, എന്താണ് കോൺഗ്രസിന്റെ ട്രാക്ക് റെക്കോർഡ്? രാജവംശ രാഷ്ട്രീയം, കൊള്ള, പ്രീതിപ്പെടുത്തൽ, തീവൃവാതികളോടുള്ള മൃദു സമീപനം?’ മോദി ആരോപിച്ചു.
10 വർഷം മുൻപ് രാജ്യത്ത് ബോംബ് സ്ഫോടനങ്ങൾ നടന്നിരുന്നുവെന്ന് ഓർമ്മിപ്പിച്ച മോദി, സമാനമായി ഭീകരാക്രമണങ്ങൾ ഇപ്പോൾ നടക്കാറില്ലെന്ന് അവകാശപ്പെട്ടു. 2013ൽ ഹൈദരാബാദിലെ ദിൽസുഖ് നഗറിൽ നടന്ന ബോംബ് സ്‌ഫോടനത്തെ പരാമർശിച്ച മോദി, ശക്തമായ സർക്കാരിന്റെ രൂപീകരണത്തോടെ സ്ഫോടനങ്ങൾ അവസാനിച്ചുവെന്നും പറഞ്ഞു.
കോൺഗ്രസിനും ഇന്ത്യാ സഘ്യത്തിനും ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും, രാജ്യത്ത് വീണ്ടും രക്തച്ചൊരിച്ചിലുണ്ടാക്കാനായി ചില ശക്തികൾ തന്നെ പുറത്താക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന്, മോദി കൂട്ടിച്ചേർത്തു.
സംവരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ ഹിന്ദു വിരുദ്ധം എന്ന് പരാമർശിച്ച മോദി, മതാധിഷ്ഠിത സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അവർക്കറിയാമെന്ന് പറഞ്ഞു. സ്വന്തം രാജ്യത്ത് ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *