കെകെആറിന്‍റെ പ്ലേ ഓഫ് മോഹം മഴ കവരുമോ; മുങ്ങിക്കുളിച്ച് ഈഡന്‍ ഗാര്‍ഡന്‍സ്, ടോസ് വൈകുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം വൈകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തകര്‍ത്ത് പെയ്‌ത മഴയാണ് മത്സരം വൈകിപ്പിക്കുന്നത്. ഇതുവരെ മത്സരത്തിന് ടോസിടാന്‍ ആയിട്ടില്ല എങ്കിലും ഗ്രൗണ്ട് പൂര്‍ണമായും മൂടാനുള്ള സൗകര്യം ഈഡനിലുള്ളത് പ്രതീക്ഷയാണ്. ഇന്ന് വിജയിച്ചാല്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചവരാണ് മുംബൈ ഇന്ത്യന്‍സ്. 

സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റുമുട്ടുന്നത് ഈ സീസണിൽ ആദ്യം പുറത്തായ മുംബൈ ഇന്ത്യന്‍സിനോടാണ്. ഹാർദിക് പാണ്ഡ്യയുടെ മുംബൈക്കാകട്ടെ ഒന്നാം സ്ഥാനക്കാരെ തോൽപ്പിച്ച് മാനം കാക്കനുള്ള അവസരമാണിന്ന്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ടേബിളിൽ ഒന്നാമതാണ് നിലവില്‍ കെകെആര്‍. കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വാംഖഡെയിൽ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ടീം കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്. തോറ്റാല്‍ മുംബൈ ടീമിലെ പല താരങ്ങളുടെയും സ്ഥാനം പരുങ്ങലിലാവും. 

Read more: രാജസ്ഥാന്‍ റോയല്‍സിന് അടക്കം ആശങ്ക; പ്ലേ ഓഫ് കളിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ കാണില്ല?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin