കോഴിക്കോട്: തേഞ്ഞിപ്പലം പോക്സോ കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകുമെന്ന് ഇരയുടെ മാതാവ്.കേസില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായിയെന്നും ഫറോക്ക് സ്റ്റേഷനിലെ സി.ഐയായിരുന്ന അലവി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നും മാതാവ് ആരോപിച്ചു.
നീതിക്കായി പോരാട്ടം തുടരുമെന്നും ഇരയുടെ മാതാവ്. കേസില്‍ രണ്ടു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണമാണ് ഇരയുടെ മാതാവ് ഉന്നയിക്കുന്നത്.
ഫറോക്ക് സ്റ്റേഷനിലെ സി.ഐ ആയിരുന്ന അലവിക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും മാതാവ് പറഞ്ഞു.
2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2021ലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. യൂണിഫോം ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരയുടെ മൊഴിയെടുക്കാന്‍ എത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.