ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയിൽ കയറി മർദ്ദിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ എടപ്പാൾ ഐലക്കാട് സ്വദേശി അമർനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫിറോസിനെ ആശുപത്രിയില്‍ കയറിച്ചെന്ന് അമര്‍നാഥ് മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തായിട്ടുണ്ട്. ഇതില്‍ ആശുപത്രി കെട്ടിടത്തിന് പുറത്ത്, കോമ്പൗണ്ടിന് അകത്തായി വാക്കേറ്റഴവും തുടര്‍ന്ന് കയ്യേറ്റവുമുണ്ടാകുന്നതായി കാണാം. സ്പാനര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നാണ് പരാതി. ‍

Also Read:- തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്ക് കൊണ്ട് ഇടിച്ചതായി പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

By admin