കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്‌ളസ് ടു പരീക്ഷയിൽ മികച്ച നേട്ടം. പരീക്ഷയെഴുതിയ 66 വിദ്യാർഥികളിൽ 58 പേർ ഉപരിപഠനത്തിന് അർഹതനേടി. വിജയശതമാനം 88.
പട്ടികവർഗവികസന വകുപ്പിനു കീഴിലുള്ള സ്‌കൂളാണിത്. കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ മുഴുവൻ പേരും പ്ലസ് ടു പരീക്ഷയിൽ വിജയിച്ചു. പരീക്ഷയെഴുതിയ ഒൻപതു പേരും ഉപരിപഠനത്തിന് അർഹരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *