രാവിലെ എഴുന്നേറ്റ് ഇഡലിയും പുട്ടും ദോശയും കറിയുമൊക്കെ ഉണ്ടാക്കാന്‍ എടുക്കുന്നതിന്റെ പകുതിയുടെ പകുതി സമയവും മെനക്കേടും മതി ബട്ടർ തേച്ച് ബ്രഡ് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കാൻ അല്ലെങ്കിൽ കോണ്‍ഫ്‌ളെക്‌സ് പാക്കറ്റ് പൊട്ടിച്ച് പാലില്‍ ഒഴിച്ചു കഴിക്കാന്‍ എന്നതാണ് പലരെയും ഇത്തരം ഇന്‍സ്റ്റന്റ് ബ്രേക്ക് ഫാസ്റ്റുകളിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.

പോഷകഗുണങ്ങള്‍ ഉള്ളതിനാല്‍ ടോസ്റ്റ് ചെയ്ത ബ്രേഡ്, ജ്യൂസ് എന്നിവയൊക്കെ രാവിലെ കഴിക്കുന്നത് നല്ലതാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

കോൺഫ്ലക്സ്, മ്യുസിലി എന്നവയൊക്കെ പോഷക ​ഗുണങ്ങളുള്ള ധാന്യങ്ങളാൽ നിർമ്മിച്ചെതെന്ന അവകാശ വാദത്തോടെയാണ് പല കമ്പനികളും വിപണിയിൽ ഇറക്കുന്നത്. എന്നാൽ അതിന്റെ ചേരുവകൾ പരിശോധിച്ചാൽ അവയിൽ പോഷകങ്ങളെക്കാൾ കൂടുതൽ പഞ്ചസാരയുടെ അളവായിരിക്കും കൂടുതൽ. ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പഞ്ചസാര വളരെ വേഗം രക്തപ്രവാഹത്തിലേക്ക് ഇറക്കി വിടും.

വൈറ്റ്, ഹോള്‍ ബ്രഡുകള്‍ക്ക് ഉയര്‍ന്ന ജിഐ സൂചികയുണ്ടെന്നും ഇവ പോഷണങ്ങളും ഫൈബറുമില്ലാത്തെ സംസ്‌കരിച്ച ഭക്ഷണങ്ങളാണെന്ന് ഓർക്കണം. കൂടാതെ പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ അവയുടെ നാരുകൾ ഇല്ലാതാകുന്നു. കൂടാതെ അവയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികൾ ഇവ വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *