ഈ പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയുള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും. കൂടാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് ‘റീഫ്-സേഫ്’ അല്ലെങ്കില്‍ ‘നോണ്‍-ടോക്‌സിക്’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക.
പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുന്‍പ് തന്നെ ചര്‍മ്മത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടണം. വിയര്‍ക്കുകയും നനയുകയോ ചെയ്താല്‍ വീണ്ടും സണ്‍സ്‌ക്രീം പുറട്ടുന്നത് നല്ലതാണ്. കൂടാതെ ഓരോ രണ്ട് മണിക്കൂര്‍ കഴിയുമ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടണം.
സണ്‍സ്‌ക്രീനിന്റെ ഗുണങ്ങള്‍
സണ്‍സ്‌ക്രീന്‍ നമ്മുടെ കണ്ണുകളില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നു, ഇത് തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജനറേഷന്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
സണ്‍സ്‌ക്രീന്‍ സൂര്യതാപം തടയാനും മെലനോമ ഉള്‍പ്പെടെയുള്ള ചര്‍മ്മ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
സണ്‍സ്‌ക്രീന്‍ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ തടയുകയും, നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കുന്നു.
അണുബാധകളേയും രോഗങ്ങളേയും വര്‍ധിപ്പിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പ്രവേശിക്കാതെ സണ്‍സ്‌ക്രീന്‍ സംരക്ഷിക്കുന്നു.
സണ്‍സ്‌ക്രീനിന്റെ ദോഷങ്ങള്‍
സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.
സണ്‍സ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്‌സിബെന്‍സോണ്‍, ഒക്റ്റിനോക്സേറ്റ് എന്നിവ ചില ഹോര്‍മോണുകളെ തകരാറാക്കുവാന്‍ സാധ്യതയുള്ളവയാണ്.
ചില ആളുകള്‍ക്ക് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ അലര്‍ജി അല്ലെങ്കില്‍ കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് അനുഭവിക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *