നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം. എന്നാല്‍ സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകള്‍ ഓടിമാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
ദേശീയപാതയോരത്ത് പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയിലാണ് ലോറി ഇടിച്ച് കയറിയത്. കടയിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം കാണുന്നത്. ഉടനെ ഇദ്ദേഹം ഓടിമാറുകയായിരുന്നു. പിന്നാലെ കടയുടെ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിമാറി.
തിരുനെൽവേലിയിൽ ലോഡ് എടുക്കാൻ പോകുന്ന ലോറിയായിരുന്നു ഇത്. വൈകീട്ട് മൂന്ന് മണിക്ക് ദേശീയപാതയോരത്ത് നിർത്തിയിട്ടതാണ്. രാത്രി യാത്ര തിരിക്കാനായിരുന്നു ഡ്രൈവറുടെ പദ്ധതി. എന്നാല്‍ ഇതിന് മുമ്പ് അപകടം സംഭവിക്കുകയായിരുന്നു.
Also Read:- തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്ക് കൊണ്ട് ഇടിച്ചതായി പരാതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-