കോഴിക്കോട്: 300ൽ താഴെ കേബിൻ ക്രൂവിന്റെ മിന്നൽ സമരം മൂലം 100ലധികം എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്ന് റദ്ദാക്കിയ നടപടിയിൽ ബന്ധപ്പെട്ടവരുടെ പേരിൽ മനുഷ്യാവലംഘനത്തിനും, ജോലി നഷ്ടപ്പെട്ടവർക്ക് ഉൾപ്പെടെ നഷ്ടപരിഹാരം നൽകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ അടിയന്തര യോഗംബന്ധപ്പെവരോട് ആവശ്യപ്പെട്ടു.
ബോഡിങ്ങ് പാസ് നൽകി യാത്ര മുടങ്ങി വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെ പീഡിപ്പിച്ച അധികാരികളുടെ അനാസ്ഥയിൽ യോഗം പ്രതിഷേധിച്ചു. 30 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിട്ട് മുന്നറിയിപ്പു നൽകിയിട്ടും അറുപതോളം സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ യാത്ര മുടങ്ങിയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ എയർ ഇന്ത്യയുടെയും, മറ്റു വിമാന കമ്പനികളുടെ സഹകരണത്തോടെ അഡീഷണൽ സർവീസുകൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബദൽ സംവിധാനം ഏർപ്പെടുത്താൻ മാനേജ്മെന്‍റുമായുള്ള തർക്കത്തിന് അമിതവിമാന നിരക്കുനൽകി ടിക്കറ്റ് എടുത്ത നിരപരാധികളായ രോഗികളും, കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്ര മുടങ്ങിയവർക്ക് അർഹമായ നഷ്ടപരിഹാരം, ഇൻഷുറൻസ് ക്ലെയിം, റീഫണ്ട്, ആനുകൂല്യങ്ങളും മറ്റും ലഭിക്കാൻ ബന്ധപ്പെട്ട വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് ആരംഭിക്കണം.
എംഡിസി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തപ്പോൾ മിതമായ നിരക്കും, മികച്ച സേവനങ്ങളും ആണ് പ്രതീക്ഷിച്ചത്. വിമാന കമ്പനികളുടെ നിരക്ക് കൊള്ളയ്ക്കും, ചൂഷണത്തിനും അറുതി വരുത്താൻ എല്ലാ അനുമതിയും ലഭിച്ച യുഎഇ – കേരള യാത്ര – ചരക്ക് കപ്പൽ സർവീസ് മന്ത്രിസഭയുടെ മൂന്നാം വാർഷികം, നാലാം ലോക കേരള സഭ, അടുത്ത ആഘോഷ – അവധി വേളക്കും മുബായി ആരംഭിക്കണമെന്ന് യോഗം അവശ്യപ്പെട്ടു.
മുൻ എയർപോർട്ട് ഉപദേശകസമിതി അംഗം ഡോ. കെ. മൊയ്‌തു യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ എയർ, റെയിൽ, റോഡ്, ജലഗതാഗത കണക്ടിവിറ്റിയുടെ പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി, വ്യോമ, റെയിൽ, ഷിപ്പിങ് മന്ത്രിമാരുടെ അനുമതിക്ക് വിധേയമായി ഡൽഹിയിലേക്ക് പ്രതിനിധിസംഘത്തെ അയക്കാനും, അതിനു മുന്നോടിയായി നിവേദനങ്ങൾഅയക്കാനും യോഗം തീരുമാനിച്ചു.
കൌൺസിൽ വൈസ് പ്രസിഡന്‍റുമാരായ സുബൈർ കൊളക്കാടൻ, ബേബി കിഴക്കെഭാഗം, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഖജാൻജി എം.വി. കുഞ്ഞാമ്മു, ഷംസുദ്ദിൻ മുണ്ടൊളി, സുനിൽ കെ, സി.സി. മനോജ് എന്നിവർ സംസാരിച്ചു.