ഡൽഹി: ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര ഗുസ്തി സംഘടന. ഈവർഷം അവസാനം വരെയാണ് വിലക്ക്.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് നേരത്തേ നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് യു.ഡബ്ല്യു.ഡബ്ല്യു.വിന്റെ വിലക്ക് വന്നത്.
സസ്‌പെന്‍ഷനെക്കുറിച്ച് യു.ഡബ്ല്യു.ഡബ്ല്യു.വില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ അവരുടെ ഔദ്യോഗിക രേഖകളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു.