അമരനില്‍ നായികയായി സായ് പല്ലവി, ഫോട്ടോ പുറത്ത്
ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് അമരൻ. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. നായിക സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ഫോട്ടോ അമരിനില്‍ നിന്നുള്ളത് പുറത്തുവിട്ടത് ചര്‍ച്ചയാകുകയാണ്.
യുദ്ധത്തിന്റെ പശ്ചാത്തലവും ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം അമരനുണ്ടാകും എന്നതും പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കുന്നതാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.
Your grace on screen and off has won countless hearts, and your Charisma continues to Inspire!
Wishing, Sensational Talent @Sai_Pallavi92 on her Birthday#Ulaganayagan #KamalHaasan #Sivakarthikeyan #AMARAN #HBDSaiPallavi@ikamalhaasan @Siva_Kartikeyan #Mahendran @Rajkumar_KP… pic.twitter.com/IgV93UAXqq— Turmeric Media (@turmericmediaTM) May 9, 2024
തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ നേരത്തെ തെളിഞ്ഞ വസ്‍തുതയുമാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ഡോക്ടര്‍, ഡോണ്‍, പ്രിൻസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ മാവീരനടക്കമുള്ളവരെ അടുത്തകാലത്ത് മികച്ച കളക്ഷൻ നേടി വമ്പൻ വിജമയമായിരുന്നു. കനാ , ഡോണ്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവുമായി നടൻ ശിവകാര്‍ത്തികേയൻ തിളങ്ങിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.
Read More: ആവേശം ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി