ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷയ തൃതീയ സ്വർണ്ണോത്സവത്തിന് തിരിതെളിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമായി വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിനമായ നാളെ രാവിലെ 8 ന് അലങ്കരിച്ച കടകൾ തുറക്കും.
സ്വർണ്ണവിലയിലുണ്ടായ വിലവർദ്ധനവ് സാധാരണക്കാരെ ബാധിക്കാതെ ഇരിക്കുവാൻ നൂറ് മില്ലിഗ്രാമിൻ്റെ മുതൽ അക്ഷയതൃതീയ ലോക്കറ്റുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും, 18 കാരറ്റ് ആഭരണങ്ങൾക്ക് പുറമെ സാധാരണക്കാരൻ്റെ ബജറ്റിന് ഉതകുന്ന ഡൈമണ്ട് ആഭരണങ്ങളും അക്ഷയ തൃതീയ വ്യാപാരത്തിനായി ജുവലറി ഉടമകൾ കരുതിയട്ടുണ്ട്.
അക്ഷയ തൃതീയ സ്വർണ്ണോത്സവം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷതവഹിച്ചു. ജെം ആൻഡ് ജുവലറി പ്രതിനിധി സി.നാഗപ്പൻ ആചാരി അക്ഷയ ദിന സന്ദേശം നൽകി.
സംസ്ഥാനജി.എസ്.ടി. കൗൺസിൽ അംഗം എ.എൻ പുരം ശിവകുമാർ ജില്ലാജനറൽ സെക്രട്ടറി വർഗീസ് വല്ല്യാക്കൻ, സെക്രട്ടറിമാരായ എബി തോമസ് അലീന, കെ.നാസർ, ആലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.പി. ഗുരുദയാൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബി.എസ്. അഫ്സൽ, വി.വി. വിഷ്ണുസാഗർ എന്നിവർ പ്രസംഗിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *