വീണ്ടും വിമാനം റദ്ദാക്കി: തിരുവനന്തപുരം-ദമാം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി
തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് രാത്രി 10.10 ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് മുൻകൂറായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.