കുവൈറ്റ്‌: വയോധികയെ മർദിച്ച കേസിൽ കുവൈത്ത് സ്വദേശിനിയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. വയോധികയുടെ ചെറുമകൻ സ്ത്രീകൾക്കുള്ള ശുചിമുറിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മാളിൽ ഉണ്ടായ സംഭവത്തലാണ് വിധി.
പ്രതി കുട്ടിയോട് ആക്രോശിക്കുകയും മുത്തശ്ശിയെ തറയിൽ വീഴത്തക്കവിധം തള്ളുകയും ചെയ്തുവെന്ന് കേസ് ഫയലുകൾ പറയുന്നു. ബാത്ത്റൂമിന് പുറത്ത് പ്രായമായ സ്ത്രീക്ക് എന്താണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ടുകളും നിരീക്ഷണ ക്യാമറ റെക്കോർഡിംഗുകളും വയോധികയുടെ അഭിഭാഷകൻ ഹാജരാക്കി.
നിയമപരമായ ശിക്ഷ കൂടാതെ പ്രായമായ സ്ത്രീ അനുഭവിച്ച നാശനഷ്ടങ്ങൾക്ക് 5001 കുവൈത്തി ദിനാർ താൽക്കാലിക നഷ്ടപരിഹാരം വേണമെന്നും അഭിഭാഷകൻ വാദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *