സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക. അടുത്തിടെയായിരുന്നു സീരിയല്‍ നടന്‍ പ്രേം ജേക്കബുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് താരം തുറന്നു പറയുകയാണ്.
”ടെന്‍ഷനില്ലാത്ത ആളാണ് പ്രേം. ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഓവറായി എക്‌സ്പ്രസ് ചെയ്യുന്ന ആളാണ്. എന്നാല്‍ പ്രേം അങ്ങനല്ല. ഞാന്‍ പൈങ്കിളി റൊമാന്റികാണ്. പ്രേം അങ്ങനെയല്ല. ഫോണില്‍ എന്റെ പേര് സ്വാസിക എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്. വൈഫ് എന്ന് മാറ്റിക്കൂടെ എന്ന് ചോദിച്ചിരുന്നു. എന്നെ സ്വാസൂ എന്നൊന്നും വിളിക്കാറില്ല. സ്വാസിക എന്ന് തന്നെയാണ് വിളിക്കുന്നത്.
എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭര്‍ത്താവിനെ എനിക്കിഷ്ടമാണ്. എവിടെ പോയി, എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നതും അതിനുത്തരം പറയുന്നതിനും എനിക്ക് പ്രശ്‌നമില്ല. പക്ഷെ കിട്ടിയ ആള്‍ അങ്ങനെയൊന്നും ചോദിക്കില്ല. സമാധാനപരമായി നമ്മളെ കൊണ്ടുനടക്കാന്‍ പറ്റുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് ഞാന്‍ പിന്നീട് മനസിലാക്കി.
ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് പ്രേമിനെ പോലെയൊരു ഭര്‍ത്താവിനെയാണ്. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്ന ആളാണ് പ്രേം. എന്നാല്‍, ഭര്‍ത്താവിന്റെ പ്ലേറ്റ് കഴുകാനൊക്കെ എനിക്ക് ഇഷ്ടമാണ്. ചെറിയ പ്രായത്തില്‍ത്തന്നെ എനിക്കതിന് ആഗ്രഹമുണ്ടായിരുന്നു, പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന ഭാര്യയാകാന്‍. കഴിക്കുന്ന സമയത്ത് ഞാന്‍ നോക്കിയിരിക്കും. നീ കഴിച്ച് കഴിഞ്ഞില്ലേ, പോയി കൈ കഴുകിക്കൂടെയെന്ന് പ്രേം ചോദിക്കും
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ് എനിക്ക് ആഗ്രഹം. പക്ഷെ പ്രേമിന്റെ ശീലം ടിവി കണ്ട് ഭക്ഷണം കഴിക്കുന്നതാണ്. എനിക്ക് വാരിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. വാരിക്കൊടുക്കാന്‍ സമ്മതിക്കും. തിരിച്ച് വാരി തരികയും ചെയ്യും. പക്ഷെ ഞാന്‍ തന്നെ മുന്‍കൈയെടുക്കണം. ആള്‍ക്ക് എല്ലാം സ്വന്തമായി ചെയ്യണം, പങ്കാളിക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം.
പങ്കാളിയെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന ചിന്താഗതിക്കാരനാണ് പ്രേം. പ്രേമിന്റെ അച്ഛന് അമ്മ തന്നെ ഭക്ഷണമുണ്ടാക്കണം. എല്ലാവര്‍ക്കും അമ്മയുണ്ടാക്കും. അച്ഛന്റെ ഭക്ഷണക്കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ട്…”